ഏറെ പ്രത്യാശയോടെയാണ് സൗദി അറേബ്യന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് എത്തിയത്. അമേരിക്കന്‍ ഭരണനേതൃത്വങ്ങളെയും വ്യവസായ പ്രമുഖരെയും കണ്ടു വിശദമായ ചര്‍ച്ച നടത്തിയ ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സന്ദര്‍ശനം അമേരിക്കക്കാരെ പല കാര്യങ്ങളിലും ഞെട്ടിച്ചിരിക്കുകയാണ്. മറ്റൊരു രാഷ്ട്ര നേതാക്കള്‍ക്കുമില്ലാത്ത സൗകര്യങ്ങളും പ്രാധാന്യവും രാജകുമാരന് ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം.